കോന്നി : സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപ ചെലവഴിച്ചു നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം വനംമന്ത്രി എ. കെ. ശശീന്ദ്രന് നാളെ രാവിലെ 10 ന് നിര്‍വഹിക്കും.
അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കളക്ടറും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ചെയര്‍മാനുമായ എ ഷിബു മുഖ്യപ്രഭാഷണം നടത്തും.
റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, വൈസ് പ്രസിഡന്റ് ഇ എസ് സുജ, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര് പ്രമോദ്, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, വാര്‍ഡ് അംഗം ഗംഗമ്മ മുനിയാണ്ടി, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ലതികാ സുഭാഷ്, കെ എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ ജോര്‍ജി. പി. മാത്തച്ചന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ്, കെ എഫ് ഡി സി ഡയറക്ടര്‍മാരായ പി ആര് ഗോപിനാഥന്, കെ എസ് ജ്യോതി, അബ്ദുല്‍ റസാഖ് മൗലവി, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര് എസ് അരുണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.