രാജ്യത്തെ ഏകശിലാ സങ്കൽപ്പത്തിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമം നടക്കുന്നു :
കെ എൻ ബാലഗോപാൽ

രാജ്യത്ത് ഫെഡറലിസം വലിയ വെല്ലുവിളി നേരിടുകയാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഫെഡറൽ സംവിധാനത്തിന്റെ സവിശേഷത എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്നു എന്നതാണ്. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ പുതിയ നയത്തിലൂടെ പൂർണ്ണമായും കവർന്നെടുക്കുകയാണ്. സഹകരണ മേഖലയിലും സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള പരിശ്രമം നടത്തുന്നു.

Advertisements

ഇന്ത്യയിലെ പൊതുവരുമാനത്തിന്റെ 63 ശതമാനവും കേന്ദ്രത്തിന് കിട്ടുമ്പോൾ ചെലവിന്റെ 64 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. ജനങ്ങളുടെ താൽപ്പര്യത്തിന് വിപരീതമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കോർപ്പറേറ്റുകൾക്ക് അനുകൂലമാക്കി മാറ്റുന്നു. കേന്ദ്ര സർവ്വീസിൽ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. ബംഗാളിൽ 8300 സ്കൂളുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ഥിരം ജീവനക്കാർ ജോലി ചെയ്യുന്ന സംസ്ഥാനം കേരളമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാനത്തിന് അർഹമായ വരുമാനം കേന്ദ്രം നിഷേധിക്കുമ്പോഴും, കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും സംരക്ഷിക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ യൂണിയന്റെ വജ്രജൂബിലി സമ്മേളനത്തിനോടനുബന്ധിച്ച് ഫെഡറലിസത്തിന്റെ ഭാവി എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ (കൊല്ലം) അവതരിപ്പിച്ച “ഫെഡറലിസം തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക” എന്ന പ്രമേയം സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു. സംസ്ഥാന പ്രസിഡന്റ് എം. വി. ശശിധരന്റെ അധ്യക്ഷതയിൽ കൂടിയ സെമിനാറിൽ സംസ്ഥാന സെക്രട്ടറി ആർ. സാജൻ സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി എം. എ. അജിത്കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും നടന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.