പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായുള്ള ബ്ലോക്കു പഞ്ചായത്തു പഠനമുറി പദ്ധതി ഗുണഭോക്തൃസംഗമം ബ്ലോക്കുപഞ്ചായത്തു ഹാളില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ ആര് അനീഷയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സാം പി തോമസ്, ആരോഗ്യ- വിദ്യാഭ്യാസസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സാലി ലാലു പുന്നയ്ക്കാട് , വികസനസ്റ്റാന്ഡിംഗ് കമ്മറ്റിചെയര്‍മാന്‍ ആതിര ജയന്, ചെന്നീര്‍ക്കര ഡിവിഷന് മെമ്പര്‍ അഭിലാഷ് വിശ്വനാഥ്, ചെറുകോല്‍ ഡിവിഷന് മെമ്പര്‍ പി വി അന്നമ്മ, പ്രക്കാനം ഡിവിഷന് മെമ്പര്‍ കലാഅജിത്ത്, ഓമല്ലൂര്‍ ഡിവിഷന് മെമ്പര്‍ വിജി ശ്രീവിദ്യ, പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ്, സോഷ്യല്‍വര്‍ക്കര്‍ ആതിര തമ്പി എന്നിവര്‍ പങ്കെടുത്തു.