പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആര് വിനീത എന്ന ഗുണഭോക്താവിന് വീടിന്റെ ആദ്യഗഡു വിതരണവും ഗ്രാമപഞ്ചായത്തിലെ 30 വീടുകളുടെ നിര്‍മാണ ഉദ്ഘാടനവും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു.
ശാരീരിക അവശതകള്‍ ബാധിച്ച സമൂഹത്തിലെ കുടുംബങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്വം ഗ്രാമപഞ്ചായത്ത് തലത്തില്‍ ഊര്‍ജിതപ്പെടുത്തുന്നതിനും അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും കൂടുതല്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് ജില്ലാ കളക്ടര്‍ ആദ്യഗഡു വിതരണം ചെയ്തു.
പരിയാരം എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. സിജു, പഞ്ചായത്തംഗങ്ങളായ കെ.ജി. സിനി, ഗീതാ സദാശിവന്, ജയശ്രീ മനോജ്, പി.എം. ജോണ്സണ്, ഗ്രേസി ശാമുവല്‍, ബിഡിഒ രാജേഷ്കുമാര്‍, ഹൗസിംഗ് ഓഫീസര്‍ ആശാ. ജി. ഉണ്ണി, വിഇഒ വിനോദ്, ഗ്രേസി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.