ഏനാദിമംഗലം സമ്പൂര്‍ണ കുടിവെള്ള പദ്ധതി
സമയബന്ധിതമായി പൂര്‍ത്തീകരിക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

കോന്നി : ഏനാദിമംഗലം സമ്പൂര്‍ണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ വഴി നടപ്പാക്കുന്ന 105.69 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

Advertisements

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഗ്രാമീണ മേഖലകളില്‍ 17 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരള വാട്ടര്‍ അതോറിറ്റി മുഖാന്തിരം സമ്പൂര്‍ണമായി ശുദ്ധജലം ലഭ്യമാക്കിയത്. സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് 35 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുവാന്‍ സാധിച്ചു. ശുദ്ദജല ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യങ്ങളില്‍ ആവശ്യകത മനസിലാക്കി വേണം ഉപയോഗിക്കാനെന്നും ഒന്നര വര്‍ഷം കഴിയുമ്പോള്‍ പഞ്ചായത്തിലെ എല്ലാവര്‍ക്കും ജലം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റിയ്ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടേയും ഗുണഭോക്തൃ വിഭാഗത്തിന്റെയും കൂട്ടായ മുന്നേറ്റത്തിലൂടെയുള്ള ഇടപെടലുകള്‍ ആണ് സാക്ഷാത്കരിക്കാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്‌നമായ കുടിവെള്ള പ്രശ്‌നം രൂക്ഷമായതിന് ശാശ്വത പരിഹരമാണ് പദ്ധതി വിഭാവനം ചെയുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച അഡ്വ. കെ യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. പഞ്ചായത്തിലെ 8031 കുടുംബങ്ങളിലേക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിനുള്ള 44.26 കോടി രൂപയുടെ ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

മന്ത്രിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് പോകുന്നു. വാട്ടര്‍ അതോറിറ്റിയില്‍ വികസനപരമായ മാറ്റങ്ങളാണ് ജലവകുപ്പ് മന്ത്രി ചുമതല ഏറ്റെടുത്തതിന് ശേഷം ഉണ്ടായിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.
മുഴുവന്‍ ജനങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന പദ്ധതിയാണ് നടപ്പാകാന്‍ പോകുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ആന്റോ ആന്റണി എം പി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് മഞ്ജു, ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജാഗോപാലന്‍ നായര്‍, വൈസ് പ്രസിഡന്റ് ഉദയരശ്മി അനില്‍കുമാര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി ജി നായര്‍, ജെ.ലതാ, ജെ.പ്രകാശ്, വിദ്യാ ഹരികുമാര്‍, പി.കാഞ്ചന, ആര്‍. സതീഷ് കുമാര്‍, കെഡബ്ല്യൂഎ ചീഫ് എഞ്ചിനീയര്‍ എസ്.ലീനാ കുമാരി, കെഡബ്ല്യൂഎ ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീലാകുമാരി, കെഡബ്ല്യൂഎ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബി.മനു, കെഡബ്ല്യൂഎ ഇയു(സിഐറ്റിയു) റ്റി.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.