തിരുവല്ലാ നഗരസഭ : സംരംഭകത്വ ഏകദിന ശില്പശാല നാളെ

തിരുവല്ല:
തിരുവല്ലാ നഗരസഭ പരിധിയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുവർക്ക് സംരംഭകത്വ ഏകദിന ശില്പശാല അഗസ്റ്റ് 8 (നാളെ) രാവിലെ 10 ന് തിരുവല്ല നഗരസഭ കൗൺസിൽ ഹാളില്‍ നടക്കും. പ്രവാസികൾക്കും, വനിതകൾക്കും, അഭ്യസ്തവിദ്യർക്കും, യുവാക്കൾക്കും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പ്രോഗ്രാമിനു പങ്കെടുക്കാവുന്നതാണ്.
ശില്പശാലയിൽ ലൈസൻസ് എടുക്കുന്നത്, സബ്‌സിഡി ലഭ്യമാകുന്നത്, ബാങ്ക് വായ്‌പ നേടുന്നതിന്, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ, സ്കീമുകൾ തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് വിദഗ്‌ദ്ധർ ക്ലാസ്സുകൾ നയിക്കും. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്ക് . 9037799580.

Advertisements

Hot Topics

Related Articles