തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാമത് ജന്മദിനം ഇരവിപേരൂർ ശ്രീകുമാർ നഗറിൽ വിപുലമായ പരിപാടികളോടെ ഇന്നു മുതൽ 19 വരെ ആഘോഷിക്കും. ഇന്നു രാവിലെ 9ന് സഭാപ്രസിഡന്റ് വൈ. സദാശിവൻ പതാക ഉയർത്തും.
16 ന് വൈകുന്നേരം നാലിന് നെല്ലാട് ജംഗ്ഷനിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. രാത്രി ഏഴിന് ഇരവിപേരൂരിൽ സമാപിക്കും. രാത്രി എട്ടിന് ആരംഭിക്കുന്ന പൊതുസമ്മേളനം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ഡോ. എൽ. മുരുകൻ ഉദ്ഘാടനം ചെയ്യും. സഭാ വൈസ് പ്രസിഡന്റ് റിട്ട. ജസ്റ്റീസ് . ഡോ. പി .എൻ. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. പ്രെഫ. പി. ജെ. കുര്യൻ മുഖ്യാതിഥി ആയിരിക്കും.
ആദിയർ ദീപം മാസികയുടെ ജന്മദിന പതിപ്പ് ആന്റോ ആന്റണി എംപി നിർവഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മാത്യു. ടി. തോമസ് എംഎൽഎ, രാജു ഏബ്രഹാം എക്സ് എംഎൽഎ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.
17ന് ഉച്ചകഴിഞ്ഞു രണ്ടിനു മഹിളാ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. മഹിളാ സമാജം പ്രസിഡന്റ് വി. എൻ. സരസമ്മ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ മുഖ്യാതിഥി ആയിരിക്കും.
വൈകുന്നേരം നാലിനു യുവജനസംഘം പ്രസിഡന്റ് കെ. ആർ. രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന വിദ്യാർഥി – യുവജന സമ്മേളനം ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും. ഡോ. തോൾ തിരുമാവളവൻ എംപി മുഖ്യ പ്രഭാഷണം നടത്തും. പെരിയകുളം എംപി കെ.എസ്. ശരവണകുമാർ സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി എട്ടിനു പ്രസിഡന്റ് വൈ. സദാശിവന്റെ അധ്യക്ഷതയിൽ ചേരുന്ന ജന്മദിന സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തും. ജോസ് കെ. മാണി എംപി, എംഎൽഎമാരായ ജോബ് മൈക്കി, മാത്യു കുഴൽനാടൻ തുടങ്ങിയവർ പങ്കെടുക്കും.