തിരുവല്ല : ലോകം ചെറു ധാന്യവർഷമായി ആചരിക്കുമ്പോൾ പഞ്ചായത്തിലെ 100 കർഷകരെ തിരഞ്ഞെടുത്തു കൃഷി ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടമായി ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവനും ജഗൻസ് മില്ലറ്റ് ബാങ്കും സംയുക്തമായി നടത്തുന്ന മില്ലറ്റ് ഗ്രാമം പദ്ധതിയുടേയും മാതൃകാ കൃഷിത്തോട്ടത്തിൻ്റെയും ഉത്ഘാടനം നടന്നു. ഒ ഇ എം പബ്ലിക് സ്കൂളിൽ പ്രശസ്ത സിനിമാ താരവും കർഷകനുമായ അനൂപ് ചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശിധരൻപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് മില്ലറ്റ് വിത്ത് വിതരണം ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല എ ഡി, കൃഷി ഡപ്യൂട്ടി ഡയറക്ടർ ജോയ്സി കെ കോശി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ചെറുധാന്യങ്ങളുടെ പ്രസക്തി നമ്മുടെ ആരോഗ്യത്തിൽ എന്ന വിഷയത്തിൽ പ്രശാന്ത് ജഗൻ (ജഗൻസ് മില്ലെറ്റ് ബാങ്ക്, തിരുവല്ല) ക്ലാസ് എടുത്തു.