തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭാ (പി ആർ ഡി എസ്) സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 145-ാ മത് ജൻമദിനത്തോടനുബന്ധിച്ചു
ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ജൻമദിന സമ്മേളനം നടന്നു.
പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ദർശനം സമത്വത്തിന്റെയും സമഭാവനയുടെയും കാലാതീത ദർശനമാണെന്ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ചേർന്ന സമ്മേളനത്തിൽ പി ആർ ഡി എസ് പ്രസിഡന്റ് വൈ സദാശിവൻ അധ്യക്ഷനായിരുന്നു.
ജോബ് മൈക്കിൾ എംഎൽഎ , പി ആർ ഡി എസ് ഗുരുകുല ഉപദേഷ്ടാവ് മണി മഞ്ചാടിക്കരി, കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ്, സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു, എസ് എം എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ മുല്ലശേരി, ബി എസ് പി സംസ്ഥാന പ്രസിഡന്റ് ജോയി ആർ തോമസ്, ആസൂത്രണ ബോർഡ് ഐ ഇ എസ് സിന്ധു, പി ആർ ഡി എസ് അമരകോളേജ് പ്രിൻസിപ്പൽ ഡോ. പി വി ശശി, പി ആർ ഡി എസ് ഹൈ കൗൺസിൽ അംഗം എം എസ് വിജയൻ, മുൻ ട്രഷറർ പി കെ രാരിച്ചൻ, കനകപ്പള്ളി ശാഖാ സെക്രട്ടറി ഓമന ശീധരൻ, തിടനാട് വർക്കിംഗ് കമ്മറ്റിയംഗം റ്റി എം സതീഷ് കുമാർ , പി ആർ ഡി എസ് ജനറൽ സെക്രട്ടറി സി സി കുട്ടപ്പൻ , ജോയിന്റ് സെക്രട്ടറി പി രാജാറാം തുടങ്ങിയവർ സംസാരിച്ചു.