പമ്പയിൽ എക്സൈസ് പരിശോധന : അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എം നൗഷാദിന്റെ നിര്‍ദേശാനുസരണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി വിജയകുമാറും സംഘവും പമ്പ ത്രിവേണി പാലത്തിനു സമീപം നടത്തിയ റെയ്ഡില്‍ അഞ്ചു ഗ്രാം ഉണക്കകഞ്ചാവുമായി മാവേലിക്കര സ്വദേശി ആദര്‍ശ് സതീഷ് അറസ്റ്റിലായി. ഇയാളെ തുടര്‍നടപടികള്‍ക്കായി ചിറ്റാര്‍ റേഞ്ചിന് കൈമാറി. എക്‌സൈസ് ഇന്‍സ്പക്ടര്‍ സുമേഷ്, പി ഒ മാരായ ജയന്‍ പി ജോണ്‍, കെ കെ സുരേഷ് , സിഇഒ മാരായ രാഹുല്‍, മണികണ്ഠന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles