പത്തനംതിട്ടയില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ പാര്‍ട്ടി ലക്ഷ്യമിട്ട് കഞ്ചാവ്: അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടു കിലോ കഞ്ചാവുമായി കോഴഞ്ചേരി സ്വദേശി പിടിയില്‍

അടൂരില്‍ നിന്നും ജാഗ്രത ന്യൂസ് ലൈവ് പ്രത്യേക ലേഖകന്‍

Advertisements

പത്തനംതിട്ട: ക്രിസ്മസ് ന്യൂ ഇയര്‍ വിപണി ലക്ഷ്യമാക്കി തമിഴ്‌നാട്ടില്‍ നിന്നും അടൂരിലേക്ക് കടത്തിയ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴഞ്ചേരി മുണ്ട് കോട്ടയ്ക്കല്‍ ഭാഗത്ത് കുളത്തില്‍ തോട്ടത്തില്‍ വീട്ടില്‍ ബിജു കെ (31)യാണ് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ദക്ഷിണമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ രാജേഷിനെ നിര്‍ദ്ദേശാനുസരണം, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളും, പത്തനംതിട്ട ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള ടീമും ചേര്‍ന്ന് അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബിജുവിനെ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടൂരിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതായി ദക്ഷിണമേഖല എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം എം അസീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങള്‍ ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു. ക്രിസ്മസ് ന്യൂ ഇയര്‍ വിപണി ലക്ഷ്യമാക്കി വില്‍പ്പന നടത്താന്‍ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണിത്. ലഹരിപാര്‍ട്ടികള്‍ ജില്ലയിലും സജീവമാണെന്നതിന്റെ തെളിവ് കൂടിയാണിത്. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ലഹരികടത്ത് സംഘത്തിന്റെ പ്രധാന ഇരകള്‍.

റെയ്ഡില്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ള, പത്തനംതിട്ട സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ കെ എന്‍ സുരേഷകുമാര്‍, എം അസീസ്, ജി ജിയേഷ്, പി അനിലാല്‍, വി എസ് വിമല്‍ കുമാര്‍, പത്തനംതിട്ട ജില്ലാ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Hot Topics

Related Articles