എക്സൈസ് വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിൽ : മന്ത്രി എം ബി രാജേഷ്

പത്തനംതിട്ട :
സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ എക്സൈസ് വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പത്തനംതിട്ടയിൽ എക്സൈസ് വകുപ്പ് പുതുതായി വിലയ്ക്ക് വാങ്ങിയ എക്സൈസ് കോംപ്ലക്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുറ്റമറ്റ രീതിയിലുള്ള അന്വേഷണ മികവിന്റെ അടിസ്ഥാനത്തിൽ നിരവധി സിന്തറ്റിക് ഡ്രഗ്ഗ്സ്സ് പോലെയുള്ള മയക്ക് മരുന്നുകൾ കണ്ടെത്താനാകുന്നു. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങി കൊടുക്കുന്നുവെന്നും ഉറപ്പാക്കുന്നു.

Advertisements

ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി കണ്ടെത്തിയ കേസുകളിലെ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ അന്വേഷണങ്ങളിൽ 100 കോടിയിലധികം വിലവരുന്ന സിന്തറ്റിക് മയക്ക് മരുന്നുകൾ പിടിച്ചെടുത്തു.
കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുമായി.
പുതിയ സംവിധാനങ്ങളുടെ മികവിൽ മഹാരാഷ്ട്ര പോലെയുള്ള ഇതരസംസ്ഥാനങ്ങളിൽ പോയി മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനും സാധിച്ചു. പരമാവധി കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും കുറ്റവാളിൾക്ക് ശിക്ഷ ഉറപ്പാക്കി ആവർത്തിക്കുന്നത് തടയാനും ആകും. ഈ ലക്ഷ്യവുമായി മുന്നേറുന്ന സേനയ്ക്ക് സർക്കാരിന്റെ സമ്പൂർണ്ണ പിന്തുണയും സാങ്കേതിക തികവും ഉറപ്പാക്കും എന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സൈസ് കോംപ്ലക്സിൽ നടന്ന സമ്മേളനത്തിൽ ആരോഗ്യ- ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. നവീകരണത്തിന്റെ പാതയിലൂടെ സംസ്ഥാന സർക്കാർ എല്ലാ വകുപ്പുകളെയും സുസജ്ജമാക്കുകയാണെന്ന് പറഞ്ഞു. വികസന ക്ഷേമ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാരിന്റേത് എന്നും കൂട്ടിച്ചേർത്തു. സംസ്ഥാന എക്സൈസ് മേധാവി മഹിപാല്‍ യാദവ് സ്വാഗതം ആശംസിച്ചു. ജനീഷ് കുമാർ എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, ജോയിന്റ് എക്സൈസ് കമ്മീഷണർ ഡി ബാലചന്ദ്രൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ പ്രദീപ് പി. എം, വാർഡ് കൗൺസിലർ കെ.ആർ. അജിത് കുമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. റോബർട്ട് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles