പ്രവാസികൾ ഈ രാജ്യത്തിന്റെ വികസനത്തിന്റെ പ്രധാന വ്യക്താക്കൾ : യൂ സി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്

തിരുവല്ല : രാജ്യത്ത് ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങളുടെ പിന്നിലെ പ്രധാന ചാലകശക്തി പ്രവാസികൾ ആണെന്നും അവരെ വേണ്ട രീതിയിൽ പരിഗണിക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും യൂണിവേഴ്സൽ സർവീസ് എൻവയർമെന്റൽ അസോസിയേഷൻ (യൂസി) സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് ആവശ്യപ്പെട്ടു. കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സംഗമം തിരുവല്ലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

60 വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പ്രവാസി വെൽഫെയർ ബോർഡിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം നൽകണമെന്നും, പ്രവാസി പെൻഷൻ മിനിമം 5000 രൂപയായി വർദ്ധിപ്പിക്കണമെന്നും, കോവിഡാനന്തരം തൊഴിൽരഹിതരായ പ്രവാസികൾക്ക് 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി അനുവദിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.
പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജോസ് തോബുംങ്കുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. വി തോമസ് കോട്ടയം, ഷാഹുൽ ഹമീദ് കോഴിക്കോട്, സുരേഷ് കെ നായർ കണ്ണൂർ, സ്റ്റാൻലി പോൾ, ഷിബു മാത്യു തിരുവനന്തപുരം, സജി, തമ്പി ജോൺ, ബിജോയ്, യോഹന്നാൻ പി,ബിജു,ജോർജ്, ജോമി, രാജു, അഷ്റഫ് കോഴിക്കോട്, ചാൾസ് ചാമത്തിൽ, ജോമി എൽസ ജോസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles