ലഹരിവിരുദ്ധബോധവൽക്കരണത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ്

പത്തനംതിട്ട : നെമ്പാറ യുവ കേന്ദ്രയുടെയും, റാന്നി ജനമൈത്രി പോലീസിൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ തിൻ്റെ ഭാഗമായി ഏകദിന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് നടത്തി. ഇന്നലെ നടന്ന ടൂർണമെന്റിന്റെ സംഘാടകർ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആയിരുന്നു. ജില്ലയിലെ 16 ടീമുകൾ പങ്കെടുത്തു. റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷ് കിക്ക് ഓഫ്‌ ചെയ്തു. യുവ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസഡണ്ട് ആശിഷ് എബി, സെക്രട്ടറി ജീവ ബിബിൻ,ജനമൈത്രി ബീറ്റ് ഓഫീസർ ആശ്വധീഷ്, സിവിൽ പോലീസ് ഓഫീസർ മരായ നിധീഷ്, ഉണ്ണികൃഷ്ണൻ, അശോകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം റാന്നി പോലീസ് സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ നിർവഹിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.