സമ്പൂര്‍ണ ശുചിത്വ പദ്ധതികള്‍ക്ക്
പ്രാധാന്യം നല്‍കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട : ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയാറാക്കിയ പദ്ധതികളുടെ നിര്‍വഹണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള പ്രത്യേക അവലോകന യോഗങ്ങള്‍ ചേരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. 2023 – 24 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹോളില്‍ ചേര്‍ന്ന ജില്ലാ ആസൂതണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ഇതുമായി ബന്ധപ്പെട്ട ആദ്യത്തെ ജില്ലാതല അവലോന യോഗം 20ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പദ്ധതി നിര്‍വഹണം എത്രയും വേഗമാക്കണം. ത്രിതല പഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന സംയുക്ത പ്രൊജക്ടുകള്‍ യോജിച്ചുള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നടപ്പാക്കണം. ആസൂത്രണ ഗ്രാമസഭകള്‍ ഉടനെ ചേര്‍ന്ന് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തി അന്തിമമാക്കിയ 2023 – 24 വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടൂര്‍ നഗരസഭയും, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും, മലയാലപ്പുഴ, വടശേരിക്കര, കവിയൂര്‍, മൈലപ്ര, കൊടുമണ്‍, അയിരൂര്‍, നിരണം, ഇരവിപേരൂര്‍, എഴുമറ്റൂര്‍, കലഞ്ഞൂര്‍, റാന്നി പഴവങ്ങാടി, മല്ലപ്പള്ളി, കടപ്ര, സീതത്തോട്, പെരിങ്ങര, പള്ളിക്കല്‍, കോട്ടാങ്ങല്‍, നെടുമ്പ്രം, കോയിപ്രം ഗ്രാമപ്പഞ്ചായത്തുകളുമടക്കമുള്ള 21 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്. ഇതുകൂടാതെ 42 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ദീപ ചന്ദ്രന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.