കടുവ ഭീഷണി: വനം വകുപ്പിന്റെ പട്രോളിംഗ് ശക്തമാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

റാന്നി : ചെമ്പരത്തിൽമൂട് ഭാഗത്ത് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. കടുവ ആക്രമണമുണ്ടായ ചെമ്പരത്തിൽമൂട്ടിൽ സദാനന്ദൻ്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ. സോളാർ വേലി അടിയന്തരമായി നിർമ്മിക്കും.  കടുവയെ പിടിക്കുവാൻ കൂട് സ്ഥാപിക്കും. കടുവയ്ക്ക് സ്വൈവര്യവിഹാരം നടത്താനുള്ള ഇടം കാട് വളര്‍ന്ന് ഉണ്ടായിട്ടുണ്ട്. അത് നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണും.

Advertisements

വന്യമൃഗങ്ങൾ കഴിയുവാൻ സാധ്യതയുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ശുചിയാക്കുവാൻ പഞ്ചായത്തിന് നിർദ്ദേശം നൽകി. പഞ്ചായത്ത് സ്വകാര്യ വ്യക്തികൾക്ക് കത്ത് നൽകുമെന്നും എം എൽ എ പറഞ്ഞു.
ചെമ്പരത്തിൽമൂട് ഭാഗത്തെത്തിയെ കടുവ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് ആട്ടിൻകുട്ടികളെ പിടിച്ചത്. ആശാ പ്രവർത്തക വലിയമണ്ണിൽ അമ്പിളി സദാനന്ദന്റെ ആട്ടിൻ കുട്ടികളെയാണ് കടുവ പിടിച്ചത്. ആട്ടിൻകുട്ടികളുടെ കരച്ചിൽ കേട്ട് വീടിനു പുറത്തിറങ്ങിയപ്പോൾ ആട്ടിൻകുട്ടികൾ ഭയന്നോടുന്നതും ഒരു ആട്ടിൻകുട്ടിയെ കടിച്ചുതൂക്കി കടുവ പോകുന്നതും നേരിട്ടുകണ്ടെന്ന് അമ്പിളിയും ഭർത്താവ് സദാനന്ദനും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിന് സമീപം പ്രായമായ അമ്മയോടൊപ്പമാണ് ഇവരുടെ താമസം. തിരുവല്ല സബ് കളക്ടർ സഫ്ന നസറുദീൻ, വടശേരിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ലതാ സുരേഷ്, വാർഡ് അംഗം ജോർജ് കുട്ടി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി.രതീഷ്, തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.