ശബരിമല സന്നിധാനത്ത് നാളെ മുതൽ സൗജന്യ  വൈഫൈ ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല :
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് നാളെ മുതൽ സൗജന്യ വൈഫൈ ലഭ്യമാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബി എസ് എൻ എല്ലുമായി സഹകരിച്ച്  ശബരിമല സന്നിധാനത്തും പരിസരങ്ങളിലുമായി പന്ത്രണ്ട് ഇടങ്ങളിലാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിന് സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. ഇതിനു ദേവസ്വം വക മൂന്ന് സ്റ്റാഫ് ക്വാർട്ടേഴ്സുകളിലും സൗജന്യ വൈഫൈ ലഭിക്കും.
100 എം.ബി.പി.എസ്.ആണ് വേഗത. ആദ്യ അരമണിക്കൂർ സൗജന്യമായി ഉപയോഗിക്കാം. തുടർന്ന് ഒരു ജിബിക്ക് ഒൻപത് രൂപ നിരക്കിൽ ഈടാക്കും.

Advertisements

താഴെ പറയുന്ന സ്ഥലങ്ങളിൽ വൈഫൈ സേവനം ലഭ്യമാണ്.

അക്കോമഡേഷൻ ഓഫീസ് പരിസരം, നടപ്പന്തലിലെ സ്റ്റേജിനു ഇടതു വലതു വശങ്ങൾ, നടപ്പന്തലിലെ മധ്യഭാഗത്ത് ഇടത് -വലത് ഭാഗങ്ങൾ, നടപ്പന്തലിലേക്ക് പ്രവേശിക്കുന്നിടത്ത് ഇടതും വലതും ഭാഗങ്ങൾ, അപ്പം – അരവണ കൗണ്ടർ , നെയ്യഭിഷേക കൗണ്ടർ, അന്നദാനമണ്ഡപം, മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകൾ എന്നിവി ടങ്ങളിലാണ് വൈഫൈ ലഭ്യമാവുക .
ഇന്ന് (20-12-2023 ) ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനമായത് . വൈഫൈ സംവിധാനം 21 നാളെ മുതൽ
ലഭ്യമായി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.