തിരുവല്ല : എൽ ഡി എഫ് ഗവൺമെന്റ് നടത്തുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിലേക്ക് തുക അനുവദിച്ച തിരുവല്ല നഗരസഭ ചെയർപേഴ്സനോട് വിശദീകരണം ചോദിച്ച് ഡി സി സി പ്രസിഡന്റ്.
കെ പി സി സി യുടെയും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനത്തിന് വിരുദ്ധമായി തിരുവല്ല നഗരസഭ ഇടതു ഗവൺമെന്റ് നടത്തുന്ന നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന് തുക അനുവദിച്ചതിനാണ് നഗരസഭ ചെയർപേഴ്സൺ അനു ജോർജിനോട് ഡി സി സി വിശദീകരണം ചോദിച്ചത്. അടിയന്തരമായി 23 ന് (നാളെ) തന്നെ നഗരസഭ കൗൺസിൽ യോഗം കൂടി തീരുമാനം റദ്ദാക്കണമെന്ന് ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. എന്നാൽ കെ പി സി സി യുടെ തീരുമാനം
ഡി സി സി തന്നെ അറിയിച്ചത് താമസിച്ചാണെന്ന് ചെയർ പേഴ്സൺ പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്തും തുക അനുവദിച്ചതിനെ തുടർന്ന്
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളിയോടും ബ്ലോക്ക് പഞ്ചായത്ത് യോഗം കൂടി
തീരുമാനം റദ്ദാക്കണമെന്ന് ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
നവ കേരള സദസ്സിന് പണം അനുവദിച്ചു : തിരുവല്ല നഗരസഭ ചെയർപേഴ്സനോട് വിശദീകരണം ചോദിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്
Advertisements