തിരുവല്ല :
തിരുവല്ല നഗര മധ്യത്തിലെ ലോഡ്ജിൽ നിന്നും നാനൂറ് ഗ്രാമോളം തൂക്കം വരുന്ന കഞ്ചാവുമായി യുവാവും യുവതിയും തിരുവല്ല പോലീസിന്റെ പിടിയിലായി. അടൂർ നൂറനാട് പടനിലം അരുൺ നിവാസിൽ അനിൽ കുമാർ ( 30 ) ആണ് പിടിയിലായത് . യുവതിയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ കൊടുമൺ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തെ ലോഡ്ജിൽ നിന്നും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ആണ് ഇരുവരും പിടിയിലായത് . ഇവർ താമസിച്ചിരുന്ന മുറിയിൽ നിന്നും ലഭിച്ച യുവാവിന്റെ ബാഗിൽ നിന്നും 5 ഗ്രാം, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. യുവതിയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ കൊടുമൺ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത് . പിടിയിലായ കൊടുമൺ സ്വദേശിനിക്കെതിരെ പോലീസ് കേസ് എടുത്തിട്ടില്ല. ഇവരെ കൊടുമൺ പോലീസിന് കൈമാറി.
പിടിയിലായ അനിൽ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അനിലിനെ പിന്നീട് കോടതിയിൽ ഹാജരാക്കും.
തിരുവല്ലയിലെ ലോഡ്ജിൽ നിന്നും കഞ്ചാവ് പിടികൂടി : കഞ്ചാവുമായി പിടിയിലായത് യുവാവും യുവതിയും
Advertisements