പിണറായി സർക്കാരിന്റെ വികലമായ നയങ്ങൾ കാർഷിക മേഖല ഇന്ന് നേരിടുന്ന തകർച്ചയ്ക്ക് കാരണം : പി ജെ ജോസഫ് എംഎൽഎ

തിരുവല്ല : കേരളത്തിലെ കാർഷിക മേഖല ഇന്ന് നേരിടുന്ന തകർച്ചയ്ക്ക് കാരണം പിണറായി സർക്കാരിന്റെ വികലമായ നയങ്ങളാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പറഞ്ഞു. സമസ്ത മേഖലകളിലും കേരളം തകർച്ച നേരിടുകയാണ്. നെൽ കർഷകർക്ക് സംഭരിച്ച നെല്ലിനുള്ള വില നൽകാതെ അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നു. റബ്ബർ കർഷകർക്ക് അടിസ്ഥാന വില നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന സർക്കാർ വാഗ്ദാനം പാലിക്കാതെ റബർ കർഷകരെ വഞ്ചിച്ചിരിക്കുകയാണ്. നാളികേരം ഉൾപ്പെടെയുള്ള എല്ലാ കാർഷിക മേഖലകളും തകർന്നടിഞ്ഞിരിക്കുകയാണ്.
കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയിലേക്ക് ഇന്ന് കേരളം എത്തി നിൽക്കുന്നു. ഈ കാര്യത്തിൽ പിണറായി സർക്കാരിന്റെ അലംഭാവവും പിടിപ്പുകേടും കേരളം പൊറുക്കില്ലെന്ന് പി ജെ ജോസഫ് കൂട്ടിച്ചേർത്തു. തിരുവല്ലയിൽ കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇ. ജോൺ ജേക്കബിന്റെ നാൽപ്പത്തി അഞ്ചാമത് ചരമ വാർഷികവും മാമ്മൻ മത്തായിയുടെ ഇരുപതാമത് ചരമ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു.

Advertisements

കേരളാ കോൺഗ്രസ് വൈസ്
ചെയർമാൻമാരായ ജോസഫ് എം പുതുശ്ശേരി, പ്രൊഫ. ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, സീനിയർ സെക്രട്ടറി കുഞ്ഞു കോശി പോൾ, സ്റ്റേറ്റ്
അഡ്വൈസർ ജോർജ് കുന്നപ്പുഴ, സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ രാജു പുളിമ്പള്ളിൽ, വർഗ്ഗീസ് ജോൺ, സാം ഈപ്പൻ,
തോമസ് മാത്യു, അഡ്വ. ബാബു വർഗ്ഗീസ്, ബിജു ലങ്കാഗാരി, കെആർ
രവി, ജോർജ് വർഗ്ഗീസ് കൊപ്പാറ, ജോർജ് മാത്യു, റോയി ചാണ്ടപ്പിള്ള, ജോൺസൺ കുര്യൻ, ഷാജൻ മാത്യു, ഷിബു വർഗ്ഗീസ് പുതുക്കേരിൽ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ദീപു ഉമ്മൻ, രാജീവ് താമരപ്പള്ളി, ജോസ് കൊന്നപ്പാറ, വൈ
രാജൻ, മുൻസിപ്പൽ വൈസ്
ചെയർമാൻ ജോസ് പഴയിടം, ജില്ലാ ട്രഷറർ ഉമ്മച്ചൻ വടക്കേടം, പോഷക
സംഘടനാ ഭാരവാഹികളായ അക്കാമ്മ ജോൺസൻ, തോമസ്കുട്ടി കുമ്മന്നൂർ, ബിനു കുരുവിള തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.