വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോന്നിയില്‍ ആരംഭിക്കുന്ന എന്‍ട്രി ഹോമിലേക്ക് 45 വയസ് വരെ പ്രായമുളള സൈക്കോളജിയില്‍ പി.ജി ഉളള (പാര്‍ട്ട് ടൈം) വനിതാ ഉദ്യോഗാര്‍ഥിയെ തെരഞ്ഞെടുക്കുന്നതിനുളള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11 ന് കോന്നി ചൈനാമുക്കിന് സമീപമുളള ടി.വി.എം ഹോസ്പിറ്റല്‍ കോമ്പൗണ്ട് എന്‍ട്രി ഹോം ഓഫീസില്‍ നടക്കും.താത്പര്യമുളളവര്‍ കൂടിക്കാഴ്ചയ്ക്കായി അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 8075534610
-------------------
ടെന്‍ഡര്‍ ക്ഷണിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധതരം ബോര്‍ഡുകള്‍ തയ്യാറാക്കി പമ്പ മുതല്‍ സന്നിധാനം വരെയും ജില്ലയിലെ വിവിധ ഇടത്താവളങ്ങളിലും സ്ഥാപിക്കുന്നതിനും ശബ്ദസന്ദേശം തയ്യാറാക്കുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പിന്റെ www.dhs.kerala.gov.in/tenders/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 11 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2222642.
------------------
ക്വട്ടേഷന്‍ ക്ഷണിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട ജില്ലാ നവകേരളം കര്‍മ്മപദ്ധതി ഓഫീസ് ഉപയോഗത്തിലേക്കായി 1200 ക്യുബിക് കപ്പാസിറ്റിയില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്സി /ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് താത്പര്യമുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12 ന് മുമ്പായി ജില്ലാ കളക്ടറേറ്റിലെ പ്ലാനിംഗ് ഓഫീസിലുളള നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം.ഫോണ്‍ : 9188120323.
--------------------
ടെൻഡര്‍ ക്ഷണിച്ചു
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പ ആശുപത്രിയിലേക്ക് ആവശ്യമായ ലാബിനങ്ങളും റീഏജന്റുകളും ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരോഗ്യവകുപ്പിന്റെ www.dhs.kerala.gov.in/tenders/ എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 18 ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2222642.
-----------------
ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍, കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ 27 കുട്ടികള്‍ക്ക് പട്ടിക വര്‍ഗ വികസന വകുപ്പിന്റെ സംസ്ഥാന തല കായികമേളയായ കളിക്കളം 2023 ന് പങ്കെടുക്കുന്നതിലേക്ക് ആവശ്യമുള്ള ജഴ്സി, അത്ലറ്റിക് ജഴ്സി, ട്രാക്ക് പാന്റ്സ്, ഷോര്‍ട്സ്, ഷൂസ്, സ്പൈക്സ്, സ്വിം സ്യൂട്ട് വിത്ത് ക്യാപ്പ് ആന്റ് ഗോഗിള്‍ എന്നീ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍ : 04735 227703.
----------------
നവോദയ വിദ്യാലയ പ്രവേശനത്തിന്
ലാറ്ററല്‍ എന്‍ട്രി സെലക്ഷന് ടെസ്റ്റ്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 വര്‍ഷത്തേക്ക് ഒമ്പത്,11 ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 2024 ഫെബ്രുവരി 10 ന് ലാറ്ററല്‍ എന്‍ട്രി സെലക്ഷന് ടെസ്റ്റ് നടത്തുന്നു. ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒക്ടോബര്‍ 31 നു മുന്‍പായി www.navodaya.gov.in എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം. ഫോണ്‍. 04735 265246, 9591196535.
------------------
മോണ്ടിസോറി ടീച്ചര്‍
ട്രെയിനിംഗ് കോഴ്സ്
ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് എന്നീ കോഴ്സുകളില്‍ കെല്‍ട്രോണില്‍ സീറ്റൊഴിവ്. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുളള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 9072592412, 9072592416.