പത്തനംതിട്ട :
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കുന്നതിനും നിരോധിത വസ്തുക്കള്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനും സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ കളക്ടറുടെ കത്ത്. വിജയിക്കുമ്പോള്‍ ഭാവിയില്‍ പ്രകൃതി സംരക്ഷണത്തിനും ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും മലനിരകളേയും വനസമ്പത്തിനേയും ജലാശയങ്ങളേയും സംരക്ഷിക്കുന്ന സുസ്ഥിരവികസന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്കി മാതൃകാ എം.പി യായി മാറണമെന്നും ജില്ലാ കളക്ടര്‍ കത്തില്‍ അഭ്യര്‍ഥിക്കുന്നു. ഹരിതചട്ടം പാലിക്കുന്നതിന്റെ ബോധവത്കരണത്തിനായി സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ബോട്ടില്‍, തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കിയ ഹരിതചട്ടവുമായി ബന്ധപ്പെട്ട കൈപ്പുസ്തകം എന്നിവയും നല്കി. ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിലെ ഹരിതചട്ടവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
ഹരിത പ്രവര്‍ത്തനങ്ങൾ ; സ്ഥാനാര്‍ഥികള്‍ക്ക് ജില്ലാ കളക്ടറുടെ കത്ത്
Advertisements