ഗുരുഅരങ്ങ് ശ്രീനാരായണ കലോത്സവം : കുഴിവേലിപ്പുറം ശാഖയ്ക്ക് ഓവറോൾ കിരീടം

തിരുവല്ല: എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ഗുരുഅരങ്ങ് ശ്രീനാരായണ കലോത്സവം സി. കേശവൻ മേഖലാതല മത്സരങ്ങളിൽ കുഴിവേലിപ്പുറം 103 -ാം നമ്പർ ശാഖ ഓവറോൾ കിരീടം കരസ്ഥമാക്കി. പെരിങ്ങര 594-ാം നമ്പർ ഗുരുവാണീശ്വരം ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം എസ് എൻ ഡി പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സംഘടനാ സന്ദേശം നൽകി. യോഗം അസി.സെക്രട്ടറി പി എസ് വിജയൻ മുഖ്യപ്രഭാഷണം നടത്തി.

Advertisements

യൂണിയൻ വൈസ് പ്രസിഡന്റ് കെ ജി ബിജു, കൗൺസിലർമാരായ രാജേഷ് മേപ്രാൽ, ബിജു മേത്താനം, അനിൽ ചക്രപാണി, പ്രസന്നകുമാർ, സരസൻ ഓതറ, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ എൻ രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, ശാഖാ പ്രസിഡന്റ് വി എൻ ദേവരാജൻ, സെക്രട്ടറി സുദീഷ് ഡി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles