ജില്ലയിൽ ശക്തമായ മഴ ; മണ്ണിടിച്ചില്‍, പ്രദേശിക വെള്ളപ്പൊക്കം : ജാഗ്രത പുലര്‍ത്താം

പത്തനംതിട്ട :
ശക്തമായി തുടരുന്ന മഴ കാരണം താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് കുടുതല്‍ സാധ്യതയുണ്ട്. മലയരോ മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കും കാരണമാകാം. ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. അതിശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലയിലേക്ക് വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

Advertisements

കണ്‍ട്രോള്‍ റൂം നമ്പറുകള്‍
കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം : 8078808915.
കോഴഞ്ചേരി തഹസില്‍ദാര്‍ : 0468 2222221 , 9447712221.
മല്ലപ്പള്ളി തഹസില്‍ദാര്‍ : 0469 2682293 , 9447014293.
അടൂര്‍ തഹസില്‍ദാര്‍ : 04734 224826 , 9447034826.
റാന്നി തഹസില്‍ദാര്‍ : 04735 227442 , 9447049214.
തിരുവല്ല തഹസില്‍ദാര്‍ : 0469 2601303 , 9447059203.
കോന്നി തഹസില്‍ദാര്‍ : 0468 2240087 , 9446318980.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.