തിരുവല്ല : കനത്ത മഴയെ തുടർന്ന് കുറ്റൂർ പഞ്ചായത്തിലെ താഴ്ന്ന വിവിധയിടങ്ങളിൽ വെള്ളം കയറി. കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടിയതോടെ മണിമലയാർ കരകവിഞ്ഞ് ഒഴുകുന്നു. കുറ്റൂർ – തെങ്ങേലി റോഡ്, തെങ്ങേലി – പനച്ചിമൂട്ടിൽ കടവ് റോഡ് വെള്ളം കയറി യാത്ര ബുദ്ധിമുട്ട് നേരിടുന്നുണ്ട്. തിരുമൂലപുരം – കറ്റോട് റെയിൽവേ അടിപ്പാതയിൽ വെള്ളം കയറിയതോടെ വാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാതായി. റെയിവേ നിരവധി പദ്ധതികൾ ഇവിടെ നടപ്പിലാക്കിയെങ്കിലും ഒന്നും ഫലപ്രദമായിട്ടില്ല .
Advertisements