പത്തനംതിട്ട :
ഭർത്താവിന്റെ മർദ്ദനത്തെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ വീട്ടിൽ സുജ (50)യാണ് മരിച്ചത്. ഇവരെ മർദ്ദിച്ച കേസിൽ ഭർത്താവ് സൈക്കിൾ സജി കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഒരുമാസം മുമ്പാണ് പത്തനംതിട്ടയിലെ പെട്രോൾ പമ്പിലെ തൊഴിലാളിയായ സജി മദ്യപിച്ചശേഷം ഭാര്യ സുജയെ ക്രൂരമായി മർദ്ദിച്ചത്.
നട്ടെല്ലിനും വാരിയെല്ലിനും പൊട്ടൽ ഉൾപ്പെടെയുള്ള ഗുരുതര പരിക്കേറ്റ സുജ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും പരസഹായമില്ലാതെ എഴുന്നേൽക്കാനാകാത്ത അവസ്ഥയിലായിരുന്നു സുജ.
ഞായറാഴ്ച പുലർച്ചെ സ്ഥിതി വഷളായി മരിക്കുകയായിരുരുന്നു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.