ലഹരി സാമൂഹ്യ അതിക്രമങ്ങളിൽ ഓരോ പൗരനും പൊലീസ് ധർമ്മം നിർവ്വഹിക്കാം.
ഹ്യൂമൻ റൈറ്റ്സ് ഒബ്സെർവേർസ് സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ മഞ്ഞാടി സുദർശനം ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാംപെയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡി വൈ എസ് പി എസ്. അഷാദ്. കേരള പോലീസ് നമ്പർ വൺ ആണെന്നും സാധാരണക്കാരൻ്റെ പരാതി പരിഹരിക്കുവാനും കേസുകൾ സ്വമേധയാ എടുത്ത് പരിശോധിക്കുവാനും പൊലീസ് ശ്രമിക്കുന്നുണ്ട് . പൊതുജനങ്ങൾ ധൈര്യപൂർവ്വം സാക്ഷികളാവാൻ തയ്യാറായാൽ ഇന്ന് കാണുന്ന പല അഴിമതികളും കുറയ്ക്കുവാൻ സാധിക്കും എന്ന് ഡി വൈ എസ് പി കൂട്ടി ചേർത്തു. സൊസൈറ്റി ജില്ലാ പ്രസിഡൻ്റ് കുര്യൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുദർശനം ചീഫ് ഫിസിഷ്യൻ ഡോ. ബി. ജി ഗോകുലൻ ആമുഖ പ്രഭാഷണം നടത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രൻ ലഹരിക്കെതിരെ മുഖ്യ പ്രഭാഷണം നടത്തി. മുൻ രാജ്യാന്തര ഗോൾ കീപ്പറും കെ. ടി. ചാക്കോ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.
ലയൺസ് ക്ലബ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ, അനാംസ് ഡയറക്ടർ ജോർജി എബ്രഹാം, ഡോ ചിത്രാ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ലഹരി വിമുക്തി നേടിയ അനാംസ് അംഗങ്ങൾ അവതരിപ്പിച്ച ലഹരി വിപത്തിനെതിരെയുള്ള തെരുവുനാടകം മജിഷ്യൻ ജോൺ നടത്തിയ ലഹരിവിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന മാജിക് ഷോ എന്നിവയും ചടങ്ങിൽ ശ്രദ്ധേയമായി.
ജില്ലയിലെ സ്കൂളുകളിലും ഗ്രാമീണ മേഖലകളിലും ഇത്തരത്തിലുള്ള ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുവാൻ ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേർസ് സൊസൈറ്റി തയ്യാറാണെന്ന് കുര്യൻ ചെറിയാൻ അറിയിച്ചു.