കോഴഞ്ചേരിയിൽ വഴിയരികിൽ കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തി ; ദുരൂഹത

കോഴഞ്ചേരി: വഴിയരികിൽ കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. തോട്ടപ്പുഴശേരി പഞ്ചായത്തിൽ കുറിയന്നൂർ കട്ടേപ്പുറം – പെരുമ്പാറ റോഡരികിലാണ് മാലിന്യത്തിനിടയിൽ നിന്ന് തലയോട്ടി കണ്ടെത്തിയത്. വഴിയാത്രക്കാരാണ് വിവരം പോലീസിൽ അറിയിച്ചത്. തലയോട്ടി പോലീസ് എത്തി രാസപരിശോധനക്കായി കൊണ്ടുപോയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കോയിപ്രം പോലീസ് അറിയിച്ചു. സ്ഥലത്ത് കൂടുതൽ പരിശോധന നടത്തുമെന്നും സമീപകാലത്തെ മിസിങ് കേസുകൾ ഉൾപ്പെടെ അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles