അടൂര്‍ : ശ്രീമൂലം ചന്ത ജൂണ്‍ 29 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മത്സ്യബന്ധന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂരിന്റെ മുഖഛായ മാറ്റി കെട്ടിലും മട്ടിലും പുതുമ നല്‍കി അടൂര്‍ ശ്രീമൂലം ചന്ത കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.32 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഷട്ടറുളള 22 മുറികള്‍, മീന്‍, പച്ചകറി സ്റ്റാളുകള്‍,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശൗചാലയം, മത്സ്യചന്തയ്ക്കായി പ്രത്യേകം ഹാള്‍ എന്നിവയോടുകൂടിയാണ് ചന്ത നിര്‍മിച്ചിരിക്കുന്നത്.
കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയ്ക്കായിരുന്നു നിര്‍വഹണ ചുമതല. ആധുനിക രീതിയില്‍ നിര്‍മാണം നടത്തിയ മാര്‍ക്കറ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുന്‍ ചെയര്‍മാന്‍ ഡി.സജി എന്നിവരുടെ ശ്രമഫലമായാണ് യാഥാര്‍ഥ്യമായത്.
മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിയോഗം ചേര്‍ന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിറ്റയം ഗോപകുമാര്‍ രക്ഷാധികാരിയും നഗരസഭാ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് ചെയര്‍പേഴ്സണായും രാജി ചെന്നിക്കല്‍ , ഡി സജി, അജി വര്‍ഗീസ്, റോണി പാണംതുണ്ടില്‍, അലാവുദ്ദീന്‍, ബീന ബാബു,സിന്ധു തുളസീധരകുറുപ്പ്,പി രവീന്ദ്രന്‍, സി സുരേഷ്ബാബു, എസ് ബിനു, രാജന്‍ സുലൈന്‍മാന്‍, എസ് ഷാജഹാന്‍, ശിവപ്രശാന്ത്, പി പി ജോര്‍ജ് കുട്ടി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും നഗരസഭ സെക്രട്ടറി രാഗിമോള്‍ ജനറല്‍ കണ്‍വീനറായും കെ ജി വാസുദേവന്‍, ശശി കുമാര്‍, പ്രൊ. ശങ്കരനാരായണ പിളള, ആര്‍.ജിനു, കെ ആര്‍ ചന്ദ്രമോഹനന്‍, സാംസണ്‍ ഡാനിയേല്‍, വി.വേണു, ഷിബു ചിറക്കരോട്ട്, ടി മധു, അഡ്വ.ജോസ് കളീയ്ക്കല്‍, വത്സലാ കുമാരി, ജോര്‍ജ് ബേബി, അഖിലാ രാജശേഖര്‍, ഗോപന്‍ മിത്രപുരം എന്നിവര്‍ കണ്‍വീനര്‍മാരായുമുളള സംഘാടക സമിതി രൂപീകരിച്ചു.