റാന്നി :
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കൊക്കാത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ആശുപത്രി കെട്ടിട നിര്‍മ്മാണോദ്ഘാടനം ഇന്ന് 2.30 ന് അഡ്വ. കെ യു ജനീഷ്കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി 1.24 കോടി രൂപ ഉപയോഗിച്ചാണ് പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Advertisements