താക്കോലുമായി റോഡരികിൽ വച്ച സ്കൂട്ടറും പണവും മോഷ്ടിച്ച സംഭവം : മാന്നാർ സ്വദേശിയായ പ്രതി പിടിയിൽ

തിരുവല്ല: പൊടിയാടിയിൽ ബാങ്കിന് മുന്നില്‍ താക്കോലിട്ട് വച്ചിരുന്ന സ്‌കൂട്ടറും പണവുമായി പണവുമായി കടന്ന മോഷ്ടാവ് പുളിക്കീഴ് പോലീസിന്റെ പിടിയിൽ ആയി. മാന്നാർ പാവുക്കര ഇടയിലപ്പറമ്പിൽ വീട്ടിൽ പ്രവീൺ പൊടിയൻ ( 28 ) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത് . പൊടിയാടി ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കാനറ ബാങ്കിന് മുമ്പിൽ നിന്നും ചിറപ്പറമ്പില്‍ തോമസ് ഏബ്രഹാമിന്റെ സ്കൂട്ടറും സ്‌കൂട്ടറിന്റെ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 1.70 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ട സംഭവത്തിലെ പ്രതി ആണ് പിടിയിലായത്. ഇക്കഴിഞ്ഞ പത്താം തീയതി ഉച്ചയോടെ ആയിരുന്നു സംഭവം നടന്നത്.

Advertisements

ബാങ്കിന് സമീപത്തെ കെട്ടിടത്തിലേത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത് . ബാങ്കിലേക്ക് പോയ മകനെ തിരക്കി ബാങ്കിനുള്ളിലേക്ക് പോയ ഷാജി സ്കൂട്ടറിൽ നിന്നും താക്കോൽ എടുക്കാൻ മറന്നു. മകനെയും വിളിച്ച് പുറത്തേക്കിറങ്ങി വന്നപ്പോഴാണ് സ്‌കൂട്ടര്‍ മോഷണം പോയ വിവരം അറിഞ്ഞത്. തുടർന്നാണ് പുളിക്കീഴ് പോലീസിൽ പരാതി നൽകിയത്. ബാങ്കിന് സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിൽ നിന്നും ലഭിച്ച പ്രതിയുടെ ദൃശ്യങ്ങൾ പോലീസ് സമീപ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്ക് നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്ന് പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പ്രതി മോഷണം പോയ സ്കൂട്ടറിൽ സഞ്ചരിക്കുന്ന വ്യക്തതയുള്ള ദൃശ്യം ലഭിച്ചു. ഈ ദൃശ്യം അന്വേഷണ സംഘത്തിന് കൈമാറി. തുടർന്ന് ദൃശ്യങ്ങൾ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചു നൽകി. ഇത് തുടർന്ന് മാന്നാർ പോലീസ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. അന്വേഷണ സംഘം പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ട സ്കൂട്ടറും ഒരു ലക്ഷത്തി ഇരുപത്തി നാലായിരം രൂപയും കണ്ടെടുത്തു. ബാക്കി തുക സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ചെലവഴിച്ചതായി പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. എസ് ഐ മാരായ ജെ. ഷെജീം, ഷിജു പി സാം, എ എസ് ഐ അനിൽ എസ്.എസ്, സീനിയർ സി പി ഒ മാരായ അഖിലേഷ്, പ്യാരിലാൽ, സി.പി.ഒ സുദീപ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles