പത്തനംതിട്ട : തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക പ്രവർത്തികൾ കൂടി ഉൾപ്പെടുത്തണമെന്ന് കേരള വനിതാ കോൺഗ്രസ് എം പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പാൽ മുട്ട, തുടങ്ങി എല്ലാ കാർഷിക ഉൽപന്നങ്ങളുടെ ഉത്പാദനവും വർദ്ധിക്കുന്നതിന് ഇതു മൂലം കഴിയും. എല്ലാ നിലയിലും സ്ത്രീകൾക്ക് ഇത് വളരെ സഹായകരമാവും എന്നും യോഗം വിലയിരുത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിത കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സുമ റെജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന വനിത കോൺഗ്രസിന്റെ ചാർജുള്ള സ്റ്റിയറിങ് കമ്മിറ്റി അംഗം ബൈജു ജോൺ, സംസ്ഥാന വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, സംസ്ഥാന സെക്രട്ടറി അംബിക ഗോപാലൻ, സംസ്ഥാന ട്രഷറർ സെല്ലി ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ മായ അനിൽകുമാർ, ജില്ലാ സെക്രട്ടറി ലതാ ചെറിയാൻ, ട്രഷറാർ ശോഭ ചാർളി, പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൽ, ക്യാപ്റ്റൻ സി വി വർഗീസ്, എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി എബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ ജിജിമോൾ ആലിച്ചൻ, അന്നമ്മ ജോസഫ്, ശോഭന എസ്, വനിതാ കോൺഗ്രസ് റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് റോസമ്മ സ്കറിയ, രമ ഭാസ്ക്കർ, വത്സമ്മ അനിൽ, സൂസമ്മ ബേബി, ദീപ ബെന്നി, അനിത, രാഖി, അജിമോൾ, ഷീല ജോസ് എന്നിവർ സംസാരിച്ചു.