തിരുവല്ല : ശക്തി സൂപ്പർ ഷീ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി ക്യാമ്പയിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ രാജ്യമാകെ വനിതകൾ ദേശീയ പതാക ഉയർത്തുവാനുള്ള നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ തിരുവല്ല വെൺപാലയിൽ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി കൊച്ചുമോൾ പ്രദീപ് ദേശീയ പതാക ഉയർത്തി. മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പോൾ തോമസ്, സുരേഷ് ജി പുത്തൻപുരക്കൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ രഞ്ജിത് പൊന്നപ്പൻ, പി. പി. ശ്രീനാഥ്, ബ്ലസൻ പാലത്തിങ്കൽ, അഖിൽ ചിറയിൽ, മോൻസി വെൺപാല, വിനീത് വെൺപാല എന്നിവർ പ്രസംഗിച്ചു.