സമൂഹത്തെ ലഹരി വിമുക്തമാക്കാൻ വനിതകളുടെ ഇടപെടൽ അനിവാര്യമാണെന്ന് തോമസ് ചാഴിക്കാടൻ എം.പി. കേരള കോൺഗ്രസ് വനിതാ കോൺഗ്രസ് ജില്ലാ നേതൃസംഗമം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സമൂഹത്തെ കാർന്ന് തിന്നുന്ന മയക്കുമരുന്നിനെതിരെ ആദ്യമായി പോരാട്ടം പ്രഖ്യാപിച്ച് രംഗത്ത് ഇറങ്ങിയ രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് എമ്മാണ്. ഇത്തരത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ വനിതാ വിഭാഗവും ലഹരി വിരുദ്ധ പോരാട്ടത്തിൽ രംഗത്തുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദേഹം പറഞ്ഞു.
വനിത കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഷീല തോമസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രഫ.ലോപ്പസ് മാത്യു യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോസഫ്, കേരള കോൺഗ്രസ് എം സംസ്ഥാന നേതാക്കളായ സണ്ണി തെക്കേടം , വിജി എം തോമസ്,സ്റ്റിയറിങ് കമ്മറ്റി അംഗം നിർമ്മല ജിമ്മി , സാറാമ്മ വി.പി, സെക്രട്ടറി ജിജി തമ്പി , സംസ്ഥാന സെക്രട്ടറി ലിസി ബേബി , വനിതാ കമ്മിറ്റി ചാർജ് ബൈജു ജോൺ , ജില്ലാ ചാർജ് സണ്ണി മാത്യു , ഔസേപ്പച്ചൻ വാളിപ്ളാക്കൽ ,ബെറ്റി ഷാജു,മിനി എം മാത്യു , സംസ്ഥാന സെക്രട്ടറി മിനി സാവിയോ , മാത്തുക്കുട്ടി കുഴിഞ്ഞാലിൽ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് , ലീന സണ്ണി എന്നിവർ പ്രസംഗിച്ചു.