തിരുവല്ല : സാമൂഹിക മാധ്യമം മുഖേനെ മഹാത്മ അയ്യൻകാളിയെ അപമാനിച്ച സൈബർ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് കോഡിനേഷൻ കമ്മറ്റിയുടെ നേത്യത്വത്തിൽ തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് സ്റ്റേഷനു മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ എ കെ പി എം എസ് സംസ്ഥാന എക്സിക്യുട്ടിവ് അംഗം സന്തോഷ് കുമാർ വിലങ്ങു പറമ്പിൽ ഉത്ഘാടനം ചെയ്യ്തു .
സി എസ് ഡി എസ് തിരുവല്ല താലൂക്ക് പ്രസിഡൻ്റ് മാത്യു സൈമൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നേതാക്കളായ ബിജിമോൻ ചാലാക്കേരി, അഡ്വ. പി എ പ്രസാദ്, ഏകലവ്യൻ ബോധി, രാജൻ വളഞ്ഞവട്ടം, ബാലകൃഷ്ണൻ പനയിൽ, ബ്രില്യൻ്റ് മാത്യു, സുധാ വിജയകുമാർ, സജി കെ ചേരമൻ, മധു നെടുമ്പാല, മഹാത്മാ ഇത്തിത്താനം, തോമസ് മാത്യൂ ,അജി എം ചാലാക്കേരി, മധു സാഗർ എന്നിവർ പ്രസംഗിച്ചു. അയ്യങ്കാളിയെ അധിക്ഷേപിച്ച ആൾക്കെതിരെ പട്ടികജാതി നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യാത്ത പക്ഷം വൻ പ്രതിഷേധം സംഘടിപ്പിക്കും എന്ന് യോഗം മുന്നറിയിപ്പ് നൽകി.