റവന്യു – വനം വകുപ്പുകളുടെ സംയുക്ത യോഗംചേരും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

റാന്നി : പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി റാന്നി നിയോജക മണ്ഡലത്തില്‍ വനം വകുപ്പുമായുള്ളപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ കമ്മീഷണര്‍, ജില്ലാ കളക്ടര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ചേരുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പട്ടയമിഷന്റെ ഭാഗമായ റാന്നി നിയോജക മണ്ഡലതല പട്ടയ അസംബ്ലിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

Advertisements

അതത് മേഖലയിലെ വനം വകുപ്പുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തും. പഞ്ചായത്ത് തലത്തില്‍ അതത് പ്രദേശത്തെ പട്ടയ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് റവന്യൂ വകുപ്പും പഞ്ചായത്തും ജനപ്രതിനിധികളും ചര്‍ച്ചകള്‍ നടത്തണം. പട്ടയ പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കി പരിഹാര മാര്‍ഗം തയാറാക്കണം.
പട്ടയ പ്രശ്‌നം സംബന്ധിച്ച് കൃത്യമായ രേഖകള്‍ പഞ്ചായത്തുകളുടെ കൈവശം ഉണ്ടായിരിക്കണം. പട്ടയത്തിനായുള്ള അപേക്ഷകളില്‍ കാലങ്ങളായുള്ള നിയമപരമായ കുരുക്കുകളും സങ്കീര്‍ണ പ്രശ്‌നങ്ങളും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ഓരോ പ്രദേശത്തെയും പട്ടയ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെ പട്ടയങ്ങള്‍ പരമാവധി നല്‍കുന്നതിനും അസംബ്ലി സഹായിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആറ് മാസത്തിലൊരിക്കല്‍ ചേരണമെന്നാണ്
നിര്‍ദേശമെങ്കിലും ആവശ്യമെങ്കില്‍ ഇതിനിടയിലും യോഗം ചേരാം. നിയമപരമായ സങ്കീര്‍ണത ഇല്ലാത്ത പട്ടയങ്ങള്‍ പട്ടയ മിഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും വളരെ വേഗം വിതരണം ചെയ്യാന്‍ സാധിക്കുന്നവയിലെ കാലതാമസം പരിഹരിക്കുന്നതിനുമാണ് യോഗം ചേര്‍ന്നതെന്നും എംഎല്‍എ പറഞ്ഞു.
ഒരോ പഞ്ചായത്തിലെയും പട്ടയം സംബന്ധിച്ച വിഷയങ്ങളും പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികളെ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.

കേന്ദ്ര വനം വകുപ്പിന്റെ മുമ്പിലുളള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ വേണം. മണ്ഡലത്തിലെ വനമേഖല അല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സര്‍വേ വേഗത്തിലാക്കാന്‍ പ്രത്യേക സര്‍വേ ടീമിനെ നിയോഗിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. പെരുമ്പെട്ടി പട്ടയ വിഷയം പരിഹരിക്കാന്‍ നടപടി വേഗത്തിലാക്കുന്നതിനും സമരക്കാരുമായി ചര്‍ച്ച നടത്തുന്നതിന് മന്ത്രിയോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന അടിസ്ഥാനത്തില്‍ രൂപീകരിച്ച പട്ടയ മിഷന്റെ ഭാഗമായാണ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുക്കുന്ന പട്ടയ അസംബ്ലി സംഘടിപ്പിക്കുന്നത്.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, റാന്നി തഹസില്‍ദാര്‍ എം.സി. അജികുമാര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ പി.ഡി. മനോഹരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.