കെ എസ് കെ റ്റി യു തിരുവല്ല ടൗൺ വെസ്റ്റ് മേഖല സമ്മേളനം

തിരുവല്ല :
കെ എസ് കെ റ്റി യു തിരുവല്ല ടൗൺ വെസ്റ്റ് മേഖല സമ്മേളനം യൂണിയൻ സംസ്ഥാന കമ്മറ്റിയഗം തങ്കമണി നാണപ്പൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എൻ ആർ ശ്യാംകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി ലോക്കൽ സെന്റർ അംഗം സി മത്തായി സ്വാഗതവും, സെക്രട്ടറി സുരേഷ് കുമാർ റിപ്പോർട്ടും, യൂണിയൻ ഏരിയ സെക്രട്ടറി
പൊന്നപ്പൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ കമ്മറ്റിയംഗം അഡ്വ. ആർ മനു, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ സുരേഷ് കുമാർ (സെക്രട്ടറി), എൻ ആർ ശ്യാംകുമാർ (പ്രസിഡന്റ്), അബ്ദുൾ സലാം (ട്രഷറാർ) 15 അംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles