പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ കഥകളിയരങ്ങില്‍ ഇന്ന് ബാണയുദ്ധം ആട്ടക്കഥ; രണ്ടാം ദിവസത്തെ കളിയരങ്ങില്‍ ആട്ടവിളക്ക് തെളിച്ച് ജില്ലാ പഞ്ചായത്തംഗം സാറാ പി. തോമസ്

കോഴഞ്ചേരി: ജില്ലാ കഥകളി ക്ലബ്ബിന്റെ കഥകളി മേളയുടെ മൂന്നാം ദിവസമായ ഇന്ന് കഥകളിയരങ്ങില്‍ ബാണയുദ്ധം ആട്ടക്കഥ. ഇന്നലെ ലവണാസുര വധമാണ് അരങ്ങില്‍ അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്തംഗം സാറ പി.തോമസ് രണ്ടാം ദിവസത്തെ കളിയരങ്ങില്‍ ആട്ടവിളക്ക് തെളിച്ചു.

Advertisements

യുവനടന്മാരില്‍ ശ്രദ്ധേയനായ കലാമണ്ഡലം ശ്രീറാം ഹനുമാനായി രംഗത്തു വന്നു. കലാമണ്ഡലം പ്രവീണ്‍ (സീത), കലാമണ്ഡലം അരുണ്‍ രാജ് (കുശന്‍), കലാമണ്ഡലം വിഷ്ണുമോന്‍ (ലവന്‍), കലാമണ്ഡലം ഹരികൃഷ്ണന്‍, കലാമണ്ഡലം ആഷിക്, കലാമണ്ഡലം സായന്ത് (ബ്രാഹ്‌മണ കുട്ടികള്‍), കലാമണ്ഡലം വിഘ്‌നേഷ് (ശത്രുഘ്‌നന്‍) എന്നിവരും വേഷമിട്ടു.കലാമണ്ഡലം വിശ്വാസ്, അഭിജിത് വാരിയര്‍ എന്നിവര്‍ സംഗീതവും കലാമണ്ഡലം നിധിന്‍ കൃഷ്ണ കലാമണ്ഡലം അഭിനന്ദ് എന്നിവര്‍ ചെണ്ടയും ആര്‍എല്‍വി മിഥുന്‍ മുരളി മദ്ദളവും, കലാ നിലയം വിഷ്ണു, കലാമണ്ഡലം സുധീഷ് എന്നിവര്‍ ചുട്ടിയും ഒരുക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാണയുദ്ധം കഥകളി

മഹാഭാഗവതം ദശമസ്‌കന്ധം അടിസ്ഥാനമാക്കി ബാലകവി പാലക്കാട് രാമശാസ്ത്രികള്‍ രചിച്ച ആട്ടക്കഥ ആണ് ബാണയുദ്ധം. ഇതിലെ ഉഷയും ചിത്രലേഖയും തമ്മിലുള്ള ഭാഗം മാത്രമായി ‘ഉഷ ചിത്രലേഖ’ എന്ന പേരില്‍ അവതരിപ്പിക്കാറുണ്ട്. ബാണന്റെ ഗോപുരവര്‍ണ്ണന വളരെ പ്രസിദ്ധമാണ്.ബാണാസുരന്‍ മഹാബലിയ്ക്ക് കോടരായിലുണ്ടായ പുത്രനാണ്. ശോണിതപുരം എന്ന നഗരമാണ് ബാണന്റെ വാസസ്ഥലം. അതി ശക്തിമാനായ ദൈത്യരാജാവായിരുന്നു ബാണന്‍. ശിവഭക്തനുമായിരുന്നു. ജനിച്ചപ്പോള്‍ തന്നെ ആയിരം കൈകളുണ്ടായിരുന്നു. വിഷ്ണുവിന്റെ ശത്രു ആണ്. മിഴാവ് വാദകനായിരുന്നുവത്രെ ബാണന്‍. ബാണന്റെ ഗോപുരം കാത്തിരുന്നത് ശിവന്‍ ആയിരുന്നു.

അതിനാല്‍ തന്നെ ഇക്കഥയില്‍ ശൈവ വൈഷ്ണവ സംഘട്ടനം വിവരിക്കുന്നത് ഒരു പ്രത്യേകതയാണ്.ബാണന്റെ മകളാണ് ഉഷ. ഉഷയുടെ തോഴി ആണ് ചിത്രലേഖ. ചിത്രലേഖ ബാണന്റെ മന്ത്രിയായ കുംബാണ്ഡന്റെ മകള്‍ ആണ്. മായവിദ്യകള്‍ അറിയുന്നവളും ചിത്രകാരിയും ആയിരുന്നു ചിത്രലേഖ. വിപ്രലംഭശൃംഗാരം നിറഞ്ഞ നല്ല സാഹിത്യമാണ് ഈ ആട്ടക്കഥയിലേത്. ശിവജ്വരം വിഷ്ണുജ്വരം എന്നിങ്ങനെ രണ്ട് ചുവന്ന താടികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് ഈ കഥയുടെ ഒരു പ്രത്യേകതയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.