കോന്നി : കലഞ്ഞൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ബഹുനിലക്കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി .
അഡ്വ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ചു. സ്‌കൂളിനു വേണ്ടി പുതിയ ബസ് അനുവദിക്കുമെന്ന് എംഎല്‍എ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്ത് അംഗം ബീനാ പ്രഭ, പി.വി ജയകുമാര്‍, സുജ അനില്‍, ടി.വി പുഷ്പവല്ലി, എസ് ബിന്ദു, സിന്ധു സുദര്‍ശന്‍, ഷാന്‍ ഹുസൈന്‍, സുഭാഷിണി, പ്രസന്നകുമാരി, ശോഭ ദേവരാജന്‍, അലക്‌സാണ്ടര്‍ ഡാനിയല്‍, ആശാ സജി, എം മനോജ് കുമാര്‍ ,ഷൈലജകുമാരി , എഇഒ സന്ധ്യ, എസ്. ലാലി, ഗോപകുമാര്‍, സജയന്‍ ഓമല്ലൂര്‍, ആര്‍.എസ് ശ്രീജ, എം.ഒ സാലി മോള്‍, ജെ.പ്രദീപ് കുമാര്‍, പ്രിന്‍സിപ്പല്‍ എം സക്കീന, പിടിഎ പ്രസിന്റ് പി.എന്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കിഫ്ബി ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. മൂന്ന് നിലകളിലായി നിര്‍മ്മിച്ച 6320.75 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തില്‍, ഒന്‍പത് ക്ലാസ് റൂമുകകളും, രണ്ടു നിലകളിലായി നിര്‍മിച്ച 9001.06 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിഎച്ച്എസ്എസ്‌സി കെട്ടിടത്തില്‍ എട്ട് ക്ലാസ്സ് റൂമുകളും ഇരു കെട്ടിടങ്ങളിലുമായി ഗേള്‍സ് ടോയ്‌ലറ്റ്കള്‍, ടോയ്‌ലറ്റ് റൂംസ്, വാഷ് ബേസിനുകള്‍, ബോയ്‌സ് ടോയ്‌ലറ്റ്കള്‍, ടോയ്‌ലറ്റ് റൂംസ്, യൂറിനല്‍സ്, ഹാന്‍ഡിക്യാപ്പ് ടോയ്‌ലറ്റ്, യൂറോപ്യന്‍ ക്ലോസറ്റ്കള്‍, എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.