പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു : കല്ലേലി ആദിത്യ പൊങ്കാല ഏപ്രിൽ 24 ന്

പത്തനംതിട്ട : സമഭാവനയുടെ വിശ്വാസ തീരത്ത് കല്ലേലി മണ്ണിൽ പത്ത് ദിന മഹോത്സവത്തിന് ഏപ്രിൽ 15 മുതൽ തുടക്കം കുറിക്കും. കല്ലേലി ഊരാളി അപ്പൂപ്പന്റെ പൊന്നിൻ പിറന്നാളായ ഏപ്രിൽ 24 ന് നാട്ടാചാരങ്ങളെ ഉണർത്തിച്ച് കല്ലേലി ആദിത്യ പൊങ്കാല കല്ലേലി വിളക്ക് പത്താമുദയ വലിയ പടേനി പുഷ്പാഭിഷേകം 41 തൃപ്പടി പൂജ എന്നിവ സമർപ്പിക്കും.
മേടം ഒന്നിന് വിഷു ദിനത്തിൽ കാട്ട് വിഭവങ്ങൾ ചേർത്തുള്ള വിഷുക്കണി ദർശനത്തോടെ പത്ത് ദിന മഹോത്സവത്തിന് ആരംഭം കുറിയ്ക്കും .മല ഉണർത്തൽ കാവ് ഉണർത്തൽ കാവ് ആചാര അനുഷ്ടാനം താംബൂല സമർപ്പണം മലയ്ക്ക് കരിക്ക് പടേനി മഞ്ഞൾപ്പറ നാണയപ്പറ നെൽപ്പറ അടയ്ക്കാപ്പറ അവിൽപ്പറ മലർപ്പറ കുരുമുളക്പ്പറ അൻപൊലി നാളികേരപ്പറ അരിപ്പറ എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും.

Advertisements

ഏപ്രിൽ 15 ന് രാവിലെ 7 മണിയ്ക്ക് ഒന്നാം മഹോത്സവത്തിന് കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിക്കും. 8.30 ന് വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജകൾ പ്രഭാത പൂജ 9 മുതൽ സമൂഹ സദ്യ 10 മുതൽ കല്ലേലി കൗള ഗണപതി പൂജ 11 മുതൽ വിത്തും കൈകോട്ടും നാടൻ പാട്ടുകൾ 11.30 ന് ഊട്ട് പൂജ വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ട മേളം രാത്രി 8 മുതൽ ചരിത്ര പുരാതനമായ കുംഭപ്പാട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം മഹോത്സവം മുതൽ ഒൻപതാം മഹോത്സവം വരെ പതിവ് പൂജകൾക്ക് പുറമെ വടക്കൻ ചേരി വല്യച്ഛൻ പൂജ, കുട്ടിച്ചാത്തൻ പൂജ, കൊച്ചു കുഞ്ഞ് അറുകല പൂജ, യക്ഷിയമ്മ പൂജ, ഭാരത പൂങ്കുറവൻ അപ്പൂപ്പൻ ഭാരത പൂങ്കുറത്തി അമ്മൂമ്മ പൂജ, ഹരി നാരായണ പൂജ, ആദ്യ ഉരു മണിയൻ പൂജ, പിതൃ പൂജ, ആശാൻ പൂജ, പർണ്ണശാല പൂജ, വാവൂട്ട് പൂജ, വന ദുർഗ്ഗയമ്മ പൂജ , പരാശക്തിയമ്മ പൂജ, 999 മല പൂജ, മൂർത്തി പൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ എന്നീ ഉപ സ്വരൂപ പൂജകൾ നടക്കും ഓരോ ദിവസത്തെയും മഹോത്സവം വിശിഷ്ട വ്യക്തികൾ ഭദ്രദീപം തെളിയിക്കും.

ഒൻപതാം മഹോത്സവ ദിനമായ ഏപ്രിൽ 23 ഞായറാഴ്ച പതിവ് പൂജകൾക്ക് പുറമെ രാവിലെ 7 മണിയ്ക്ക് മലയ്ക്ക് കരിക്ക് പടേനി തുടർന്ന് ഒൻപതാം മഹോത്സവം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും.
8.30 ന് ഉപ സ്വരൂപ പൂജകൾ മീനൂട്ട് വാനര ഊട്ട് പ്രഭാത പൂജ,9 മുതൽ സമൂഹ സദ്യ 10 മണിയ്ക്ക് കല്ലേലി അമ്മൂമ്മ പൂജ 11.30 ന് ഊട്ട് പൂജ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഭക്തി ഗാനമേള, വൈകിട്ട് 5 മണി മുതൽ ട്രാവൻകൂർ മീഡിയ അവതരിപ്പിക്കുന്ന ഗാനമേള വൈകിട്ട് 6.30 ന് 41 തൃപ്പടി പൂജ, ദീപാരാധന ദീപകാഴ്ച ചെണ്ടമേളം ചരിത്ര പുരാതനമായ കുംഭപാട്ട്, രാത്രി 8 മുതൽ നൃത്തസന്ധ്യ 9 മണിയ്ക്ക് ശാസ്താംകോട്ട കുരൽ ഫോക്ക് മ്യൂസിക്ക് ബാന്റ് അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും 11.30 ന് കലഞ്ഞൂർ നൃത്തഭവന്റെ ചരിത്ര സംഗീത നൃത്തനാടകം കാളീ കാവിലമ്മ എന്നിവ നടക്കും.

പത്താമുദയ മഹോത്സവ ദിനമായ ഏപ്രിൽ 24 തിങ്കളാഴ്ച വെളുപ്പിനെ 4 മണി മുതൽ മലയുണർത്തൽ കാവ് ഉണർത്തൽ, കാവ് ആചാരങ്ങൾ 41 തൃപ്പടി പൂജ, താംബൂല സമർപ്പണം, 999 മലക്കൊടി ദർശനം രാവിലെ 7 മുതൽ പത്താമുദയ വലിയ പടേനി, 8.30 ന് ഉപസ്വരൂപ പൂജകൾ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, പുഷ്പാഭിഷേകം 9.30 മുതൽ സമൂഹ സദ്യ രാവിലെ 10 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ) പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും കേന്ദ്ര നാരീശക്തി പുരസ്‌കാര ജേതാവുമായ ഡോ എം എസ് സുനിൽ കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കും.

രാവിലെ 11 മണിയ്ക്ക് ചേരുന്ന കല്ലേലി സാംസ്കാരിക സദസ്സ് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. കാവ് പ്രസിഡന്റ് അഡ്വ ശാന്തകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി സലിം കുമാർ കല്ലേലി സ്വാഗതം പറയും.
പത്താമുദയ ജന്മ വാർഷിക സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കാവുകളുടെ സംഗമം ആന്റോ ആന്റണി എം പിയും കല്ലേലി ജീവകാരുണ്യ പ്രവർത്തി അഡ്വ അടൂർ പ്രകാശ് എം പി കല്ലേലി മത മൈത്രീ സംഗമം ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ഊരാളി സംഗമം സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ രവികുമാറും ഗോത്ര സംഗമം സി ആർ മഹേഷ്‌ എം എം എ യും ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്കാരിക മതവിഭാഗങ്ങളിലെ വിശിഷ്ട വ്യക്തികൾ പത്താമുദയ മഹോത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും
വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ആദരിക്കും.

11.30 ന് ഊട്ട് പൂജ 12 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം 999 മലക്കൊടി എഴുന്നള്ളത്ത്, ആന ഊട്ട്
വൈകിട്ട് 5 മണി മുതൽ ഭക്തി ഗാനസുധ 6 മണിയ്ക്ക് 41 തൃപ്പടി പൂജ 6.30 ന് പുണ്യ നദി അച്ചൻകോവിൽ ആറ്റിൽ കല്ലേലി വിളക്ക് തെളിയിക്കൽ 7 മണിയ്ക്ക് ദീപാരാധന ദീപക്കാഴ്ച ചെണ്ട മേളം പത്താമുദയ ഊട്ട് രാത്രി 7.30 ന് തെയ്യം, പരുന്താട്ടം, തിരുവാതിരക്കളി, മുടിയാട്ടം രാത്രി 8 മണി മുതൽ പാണ്ടി ഊരാളി അപ്പൂപ്പൻ കല്ലേലി ഊരാളി അപ്പൂപ്പൻ ചരിത്ര വിൽപ്പാട്ട് തെങ്കാശി പംബ്ലി മഹേശ്വരിയും സംഘവും അവതരിപ്പിക്കും
രാത്രി 9 മണിമുതൽ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര പുരാതനമായ കുംഭപ്പാട്ട്, പാട്ടും കളിയും, ഭാരതക്കളി, പടയണിക്കളി, തലയാട്ടം കളി എന്നിവ നടക്കുമെന്ന് കാവ് പ്രസിഡന്റ് അഡ്വ. സി വി ശാന്തകുമാർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.