തിരുവല്ല : ഐ.എച്ച്.ആര്‍.ഡി.യുടെ കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ നൈപുണ്യ അധിഷ്ഠിത ബിരുദ ബി. വോക് സൈബര്‍ സെക്യൂരിറ്റി കോഴ്സ് ആരംഭിക്കുന്നതിന് എപിജെ അബ്ദുല്‍കലാം ടെക്നോളോജിക്കല്‍ യൂണിവേഴ്സിറ്റിയുടെ സാങ്കേതിക അനുമതി ലഭിച്ചു. 24 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അഡ്മിഷന്‍ നടപടി ക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ തുടങ്ങുന്ന ആദ്യത്തെ ബി വോക് കോഴ്‌സാണ് കല്ലൂപ്പാറ കോളേജിലേത്.
മൂന്നു വര്‍ഷമാണ് കോഴ്സ് കാലാവധി.
വിവിധ സാങ്കേതിക വിജ്ഞാന മേഖലകളില്‍ നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്നതിന് ഉദ്ദേശിച്ചിട്ടുള്ള തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയാണ് ബി.വോക്. പ്രായോഗിക പരിശീലനത്തിന് മുന്‍ഗണന നല്‍കിയിട്ടുള്ള പാഠ്യപദ്ധതിയാണ് ബി.വോക്കില്‍ അവലംബിച്ചിട്ടുള്ളത്.പരമ്പരാഗത മേഖലകളായ ഓട്ടോമോട്ടീവ് മാനുഫാക്ച്ചറിംഗ്, പ്രൊഡക്ഷന്‍ ടെക്നോളജി മുതല്‍ സര്‍ഗാത്മക മേഖലകളായ ഗ്രാഫിക്സ് ആന്റ് മള്‍ട്ടീമീഡിയ, വെബ് ഡിസൈന്‍ മുതലായവയും പുതു തലമുറയുടെ ആവശ്യകതയായ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിലൂന്നിയ സൈബര്‍ സുരക്ഷാ പോലെയുഉള്ള മേഖലകളിലുള്ള പ്രായോഗിക പഠനവുമാണ് കോഴ്സുകൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളത്.