മല്ലപ്പള്ളി : നാടിന്റെ രണ്ട് പ്രധാന ആവശ്യങ്ങളുമായി അദാലത്തില്‍ എത്തിയ കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് അംഗത്തിന് പരിഹാര നടപടി നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മുന്‍പാകെ നാടിന്റെ യാത്രാ ക്ലേശത്തിനും റോഡിലെ വെള്ളക്കെട്ടിനും പരിഹാരം തേടിയാണ് ഗ്രാമ പഞ്ചായത്ത് അംഗം രതീഷ് പീറ്റര്‍ എത്തിയത്. പരിയാരം തുരുത്തിക്കാട് പുതുശേരി നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം എത്രയും വേഗം കാണുന്നതിന് മന്ത്രി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
കോട്ടയത്ത് നിന്നും പത്തനംതിട്ട വരെ പോകുന്ന പ്രൈവറ്റ് ബസ് മല്ലപ്പള്ളിയില്‍ നിന്ന് പരിയാരം, തുരുത്തിക്കാട്, പുതുശേരി വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്.
കോവിഡിന് ശേഷം റോഡ് നവീകരണത്തെ തുടര്‍ന്ന് റൂട്ട് മാറി സര്‍വീസ് നടത്തിയ ബസ് പണി പൂര്‍ത്തിയായെങ്കിലും സര്‍വീസ് പുനരാരംഭിച്ചില്ല. ഈ മേഖലയിലെ യാത്രാക്ലേശം രൂക്ഷമായതോടെ നിരവധി പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പഞ്ചായത്തംഗം അദാലത്തില്‍ പരാതിയുമായി എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാടിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ആര്‍ടിഒ പരാതി പരിശോധിച്ച് അടിയന്തിര തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ കളക്ടറെ മന്ത്രി വീണാ ജോര്‍ജ് ചുമതലപ്പെടുത്തി.
അട്ടക്കുഴി കണ്ണമല പടിയില്‍ കെ എസ് ടി പി പുനര്‍നിര്‍മിച്ച റോഡില്‍ നിന്ന് പഞ്ചായത്ത് റോഡിലേക്ക് നിര്‍മിച്ച കലുങ്കിലെ വെള്ളം റോഡിലേക്ക് ഒഴുകുന്നത് മൂലം കാല് നടയാത്രക്കാര്‍ക്കും വാഹന യാത്രകാര്‍ക്കും ദുരിതം ഉണ്ടാകുന്നു. ഇതിന് പരിഹാരമായി റോഡില്‍ ഓട നിര്‍മിച്ച് 140 മീറ്റര്‍ അകലെയുള്ള തോട്ടിലേക്ക് ഒഴുക്കിവിടണമെന്ന ആവശ്യവും പഞ്ചായത്ത് അംഗം അദാലത്തില്‍ സമര്‍പ്പിച്ചിരുന്നു.
കാലവര്‍ഷത്തിന് മുമ്പ് പരിഹാരം കാണുന്നതിനായി അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ കെ എസ് ടി പി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറിനോട് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.