തിരുവല്ല :
അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തിരുവല്ലയുടെ അന്ത്യാഞ്ജലി . ഭൗതിക ദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര 11.15ന് തിരുവല്ല കെ എസ് ആർ ടി സി കോർണറിൽ എത്തിച്ചേർന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകൾ കെ എസ് ആർ ടി സി കോർണറിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ആന്റോ ആൻറണി എംപി, എംഎൽഎ മാത്യു ടി തോമസ്, വനിതാ കമ്മീഷൻ അംഗം എലിസബത്ത് മാമ്മൻ മത്തായി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, എൽഡിഎഫ് കൺവീനർ അലക്സ് കണ്ണമല, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ആർ സനൽ കുമാർ,
സിപിഎം ഏരിയാ സെകട്ടറി
അഡ്വ. ഫ്രാൻസിസ് വി ആന്റണി, സി പി ഐ ജില്ലാ അസി. സെക്രട്ടറി കെ ജി രതീഷ് കുമാർ, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, സജി അലക്സ്, സി പി ഐ മണ്ഡലം സെക്രട്ടറി പി എസ് റെജി, കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കെ പ്രകാശ് ബാബു, ബാബു പറയത്തുകാട്ടിൽ, ജെനു മാത്യു, ജോബി പി തോമസ്, വിജയമ്മ ഭാസ്ക്കരൻ, അനു ശ്രീകുമാർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
കാനം രാജേന്ദ്രന് തിരുവല്ലയുടെ അന്ത്യാഞ്ജലി : ഭൗതിക ദേഹം തിരുവല്ലയിൽ പൊതുദർശനത്തിന് വച്ചു
Advertisements