തിരുവല്ല : ഈ വർഷത്തെ കണ്ണശപുരസ്കാരം പ്രഭാഷകനും ചിന്തകനുമായ ഡോ. സുനിൽ പി ഇളയിടത്തിന് സമ്മാനിക്കും. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് സെപ്തം 9ന് ഉച്ചയ്ക്ക് 2.30 ന് കടപ്ര കണ്ണശ സ്മാരക ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സമ്മാനിക്കും. അവാർഡ് ഏറ്റുവാങ്ങി സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും.
Advertisements