കാഴ്ച പരിമിതരുടെ ഓണാഘോഷം വ്യത്യസ്തമാക്കി കരിയാട്ടം ടൂറിസം എക്സ്പോ

കോന്നി : കരിയാട്ടം ടൂറിസം
എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ച കാഴ്ച പരിമിതരുടെ ഓണാഘോഷം വ്യത്യസ്തമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഓണാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. അകക്കണ്ണിന്റെ വെളിച്ചത്തിൽ ആടിയും പാടിയും അരങ്ങ് തർത്ത അവർ ഓണസദ്യയുമുണ്ട് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ നൽകിയ ഓണസമ്മാനങ്ങളും സ്വീകരിച്ചാണ് മടങ്ങിയത്. കാഴ്ച നേത്രദാന സേന ചെയർമാൻ അഡ്വ. റോഷൻ റോയി മാത്യു ഉദ്ഘാടനം ചെയ്തു.

Advertisements

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, കേരള ഫെഡറേഷൻ ഓഫ് ബ്ളൈൻഡ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ ഹക്കീം, വൈസ് പ്രസിഡന്റ് ലാൽജി, ജില്ലാ പ്രസിഡന്റ് ജിബു പി സ്കറിയ, സെക്രട്ടറി സിജു വർഗീസ് തോമസ്, സാജു മണിദാസ്, അഡ്വ. ആർ ബി രാജീവ് കുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, സംഘാടക സമിതി ജനറൽ കൺവീനർ ബിയോജ് എസ് നായർ, കൺവീനർ ജി ബിനുകുമാർ, കാട് ടൂറിസം സഹകരണ സംഘം സെക്രട്ടറി എൻ എസ് മുരളീ മോഹൻ, കെ എസ് ശശികുമാർ, ബിനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles