കർക്കിടക വാവ് : തിരുവല്ല എസ്എൻഡിപി യോഗം പിതൃതർപ്പണം 17 ന്

തിരുവല്ല: എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ച് 17ന് പുലർച്ചെ 5 മുതൽ മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷൻ നഗറിൽ മണിമലയാറിന്റെ
തീരത്ത് പിതൃബലിതർപ്പണം നടക്കും. ബലിയർപ്പിക്കാൻ എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. തിലഹവനം, പിതൃബലി, പിതൃപൂജ തുടങ്ങിയ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുമെന്ന് യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0469 2700093.

Advertisements

Hot Topics

Related Articles