തിരുവല്ല :
കേരള കർഷക സംഘം ഇരവിപേരൂർ ഏരിയാ കൺവൻഷൻ നടന്നു. ഇരവിപേരൂർ വൈ എം സി എ ഹാളിൽ നടന്ന കൺവൻഷൻ ജില്ലാ പ്രസിഡൻ്റ് ബാബു കോയിക്കലേത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് അഡ്വ.അഭിലാഷ് ഗോപൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ സെക്രട്ടറി ജിജി മാത്യു, ജില്ലാ കമ്മിറ്റിയംഗം ശോശാമ്മ ജോസഫ്, പഞ്ചായത്തംഗങ്ങളായ അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, അലക്സ് തോമസ് എന്നിവർ സംസാരിച്ചു. ഓരോ മേഖലയിലും പുതുതായി 5 ഏക്കർ സ്ഥലത്തു പച്ചക്കറി കൃഷി ഏറ്റെടുക്കുന്നതിനു തീ രുമാനിച്ചു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി ശല്യം തടയുന്നതിന് സത്വര നടപടി സ്വീകരിക്കുന്നതിനും മണിമലയാറ്റിലെ പുറ്റുകൾ നീക്കി വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കാൻ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള കർഷക സംഘം ഇരവിപേരൂർ ഏരിയാ കൺവൻഷൻ
Advertisements