കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ആചാരങ്ങൾ അട്ടിമറിക്കാൻ ശ്രമം : പരാതിയുമായി ഭക്തർ

തിരുവല്ല : കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആചാര, ആഘോഷ പദ്ധതികൾ ആട്ടിമറിക്കുവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ തിരുവല്ല അസ്സി. കമ്മിഷണറും ദേവസ്വം കമ്മിഷണറും കൂടി ശ്രമിക്കുന്നുവെന്ന് പരാതി.
തിരുവല്ല ഗ്രൂപ്പിൽ കരുനാട്ടുകാവ് സബ് ഗ്രൂപ്പിൽ കരുനാട്ടുകാവ് ഭഗവതിക്ഷേത്രത്തിലെ ഉത്രശ്രീബലി തിരുവുത്സവം 2024 മാർച്ച്‌ 17 ന് കൊടിയേറി മാർച്ച് 24 ന് ഉത്രശ്രീബലി ആചാരത്തോട് കൂടി പര്യവസാനിക്കേണ്ടതാണ്. നിലവിൽ ഈ ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ കാലാവധി പൂർത്തിയായതും, പുതിയ ഉപദേശക സമിതി എടുക്കുവാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ 28.01.2024 ൽ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ നോട്ടീസ് പതിച്ചതുമാണ്.

Advertisements

അന്നേ ദിവസം സമിതി രൂപീകരണത്തിനായി ഭക്തർ എത്തിച്ചേർന്നെങ്കിലും ഈ സമിതി രൂപീകരിക്കേണ്ട ദേവസ്വം ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ ഏതാത്തതിനാൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉപദേശക സമിതി രൂപീകരണം നടന്നിട്ടില്ലാത്തതാണ്.
എന്നാൽ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഈ ഉപദേശക സമിതി രൂപീകരണം ബോർഡ് മനഃപൂർവ്വം എടുക്കാത്തതാണെന്നും ഉപദേശക സമിതികളാണ് ഭക്തജങ്ങളിൽ നിന്നും വഴിപാടുകളും കൂപ്പൺ പിരുവുകൾ നടത്തി ക്ഷേത്ര ആചാരങ്ങളേയും, ആഘോഷങ്ങളെയും ആയതിന്റെ പൂർണ്ണതയിലേക്ക് എത്തിച്ചുകൊണ്ടും ഇരിക്കുന്നത്. ഇങ്ങനെ ഉപദേശക സമിതി രൂപീകരിക്കാതെ ഇരുന്നാൽ ക്ഷേത്രത്തിലെ സമ്പ്രദായ, ആഘോഷ പദ്ധതികൾ ഇല്ലാതെയാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ പ്രവണതകൾക്കെതിരെ ഭക്തജനങ്ങൾ ബഹു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌, ദേവസ്വം കമ്മിഷണർ, ദേവസ്വം ഓംബുഡ്‌സ്മാൻ, തിരുവല്ല അസ്സി. ദേവസ്വം കമ്മിഷണർ എന്നിവർക്ക് പരാതി നൽകിയിട്ടുള്ളതാണ്.
തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്രശ്രീബലി ആചരണത്തിന് എഴുന്നള്ളുന്ന ഭഗവതിയാണ് കരുനാട്ടുകാവിൽ ഭഗവതി. തിരുവല്ല അസ്സി. ദേവസ്വം കമ്മിഷണറുടെ ഇത്തരത്തിലുള്ള നടപടികൾ ഉത്രശ്രീബലി ആചരണത്തേയും ആട്ടിമറിക്കുന്നതാണെന്ന് ഭക്തജനങ്ങൾ അറിയിച്ചു. അടിയന്തിര പ്രാധാന്യത്തിൽ ഭക്തജങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്തു തിരുവുത്സവത്തിന് ഒരു മാസംപോലും തികച്ചില്ലാത്ത ഈ അവസരത്തിൽ എത്രയും വേഗം ഉപദേശക സമിതി രൂപീകരിക്കുവാനും, ഉത്സവ, ഉത്രശ്രീബലി ആചാര ക്രമങ്ങൾ ഭംഗിയായി പാലിക്കുവാനും വേണ്ട നടപടികൾ കൈകൊള്ളണമെന്നും ഭക്തജനങ്ങൾ അറിയിച്ചു.
മേൽ വിഷയങ്ങൾ അടിയന്തിര പ്രാധാന്യത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ തിരുവല്ല അസ്സി. ദേവസ്വം കമ്മിഷണർ ആഫീസിലേക്ക് പ്രതിഷേധ മാർച്ചും, യോഗവും നടത്തുമെന്നും ഭക്തജന കൂട്ടായ്മ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.