ആലപ്പുഴ :
കായംകുളത്ത് കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഇരുപത് പേർക്ക് പരിക്കേറ്റു. രാവിലെ കെ.പി. റോഡിൽ മൂന്നാം കുറ്റിക്ക് സമീപം കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്. കെ.എസ്.ആർ.ടി.സി. ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യബസ് കെ.എസ്.ആർ.ടി.സി. ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു.
Advertisements