പന്തളം : പത്തനംതിട്ട ചിറ്റാറിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വൻ നാശനഷ്ടം വരുത്തി. ചിറ്റാർ സീതത്തോട് റോഡിന് സമീപം കുമരംകുന്നിലാണ്, നദി മുറിച്ച് കടന്നെത്തിയ കാട്ടാന ഭീതി പരത്തിയത്. കഴിഞ്ഞ കുറെ നാളുകളായി പത്തനംതിട്ട ചിറ്റാറിൽ കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവമാണ്.
ഇന്നലെ സന്ധ്യയോടെ അള്ളുങ്കൽ ഡാമിന് തഴെ നിന്നും, കക്കാട്ടാറ് നീന്തികടന്നെത്തിയ ഒറ്റയാൻ, രാത്രി മുഴുവൻ 2 കിലോമീറ്ററിലധികം ജനവാസ മേഘലയിലേക്ക് കടന്ന് കയറി, വൻ നാശനഷ്ടമാണുണ്ടാക്കിയത്. വന മേഘലയോട് ചേർന്ന ഭാഗങ്ങളിൽ ആനകൾ ഇറങ്ങുന്നത് സാധാരണ സംഭവമാണെങ്കിലും, കുമരം കുന്നിൽ കാട്ടാന എത്തുന്നത് ആദ്യമായാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് പുലർച്ചെ ഏഴ് മണിയോടെ, വന്ന വഴിയെ തന്നെ ആന നദി നീന്തിക്കടന്ന് വനത്തിലേക്ക് കയറിപ്പോയി. കഴിഞ്ഞ രണ്ടാഴ്ച്ചയായി, ആന വൈകുന്നേരം 5 മണിയോടെ നദി മുറിച്ച് കടന്ന് ജനവാസ കേന്ദ്രത്തിലിറങ്ങി, കൃഷി നശിപ്പിച്ച ശേഷം, പുലർച്ചെ വരുത്തിലേക്ക് മടങ്ങുന്നത് പതിവാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.